'നാളെ ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്, എന്ന് കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ... വിദ്യാർഥികൾക്ക് ഉപദേശവുമായി ആലപ്പുഴ ജില്ലാ കലക്ടർ

ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്‍റെ കമന്‍റ് ബോക്സും ഓപണ്‍ ചെയ്തിട്ടുണ്ട്

Update: 2022-08-03 14:17 GMT
Editor : Lissy P | By : Web Desk
Advertising

ആലപ്പുഴ: മാധ്യമപ്രവർത്തകനായ കെ.എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്ത കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകലക്ടറാക്കിയ നടപടി ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ആറ് ദിവസത്തിന് ശേഷം ശ്രീറാം വെങ്കിട്ടരാമനെ കലക്ടർ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു. ആ സ്ഥാനത്തേക്ക് പകരമെത്തിയത് കൃഷ്ണ തേജ ഐ.എ.എസാണ്. ഇന്ന് കലക്ടറായി ചുമതലയേറ്റ ശേഷം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ടുദിസവം തുടർച്ചയായി അവധി പ്രഖ്യാപിച്ചിരുന്നു.' അവധിയാണെന്ന് കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ..വീട്ടിൽ സുരക്ഷിതമായി ഇരിക്കണം തുടങ്ങിയ ഉപദേശങ്ങളാണ് കലക്ടർ ഫേസ്ബുക്ക് കുറിപ്പിലൂടെ കുറിച്ചത്. 'ആലപ്പുഴ ജില്ലയിൽ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങൾക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്'. എന്നു പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

ആലപ്പുഴയിൽ മുമ്പ് സബ് കലക്ടറായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് കൃഷ്ണ തേജ. ശ്രീറാമിന്റെ ഭാര്യയും ആലപ്പുഴ മുൻ കലക്ടറുമായിരുന്ന ഡോ. രേണു രാജ് വിവാഹത്തിന് ശേഷം കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് കമന്റ് ബോക്‌സ് പൂട്ടിയിരുന്നു. ശ്രീറാമും കമന്റ് ബോക്‌സ് പൂട്ടിയിരുന്നു. എന്നാൽ കൃഷ്ണ തേജ ചാർജ് എടുത്ത ഉടൻ ഫേസ്ബുക്ക് പേജിൽ കമന്റ് ചെയ്യാനുള്ള സൗകര്യം ഓപ്പൺ ചെയ്തു. ഇതിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്. അവധിയുമായി ബന്ധപ്പെട്ട് കലക്ടറുടെ പോസ്റ്റിന് കീഴെയും നിരവധി കമന്റുകളാണ് വരുന്നത്.

കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

പ്രിയ കുട്ടികളെ,

ഞാൻ ആലപ്പുഴ ജില്ലയിൽ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ.

എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങൾക്ക് വേണ്ടിയാണ്. നിങ്ങൾടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്.

നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്ന് കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാൻ പോകല്ലേ. നമ്മുടെ ജില്ലയിൽ നല്ല മഴയാണ്. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം. അച്ചൻ അമ്മമാർ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകർച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം.

കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങൾ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ...

സനേഹത്തോടെ...


Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News