ആലപ്പുഴ കൊലപാതകങ്ങൾ: ലോകത്ത് എവിടെ പോയാലും പ്രതികളെ പിടികൂടുമെന്ന് മന്ത്രി

പ്രതികളെ സംരക്ഷിക്കാൻ രണ്ട് സംഘടനകളും ശ്രമിക്കുകയാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Update: 2021-12-24 07:05 GMT
Advertising

ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് കെ.എസ് ഷാൻ, ഓ.ബി.സി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസ് എന്നിവരുടെ കൊലപാതകത്തിൽ പ്രതികൾ ലോകത്ത് എവിടെ പോയാലും പിടികൂടുമെന്ന് മന്ത്രി സജി ചെറിയാൻ. സംഭവങ്ങളിൽ കൃത്യമായ അന്വേഷണം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. പൊലീസിന് വീഴ്ച വന്നിട്ടില്ല. വീഴ്ച വന്നു എന്ന് പ്രചരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

യഥാർഥ പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർ ഒരു കാരണവശാലും രക്ഷപ്പെടില്ലായെന്നും സജി ചെറിയാൻ പറഞ്ഞു. പ്രതികളെ സംരക്ഷിക്കാൻ രണ്ട് സംഘടനകളും ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എ.എം ആരിഫ് , എച് സലാം, എന്നിവർക്കെതിരായ ബി.ജെ.പി ആരോപണങ്ങളെയും മന്ത്രി ശക്തമായി വിമർശിച്ചു. രണ്ട് നേതാക്കളും തീവ്ര സംഘടനകൾക്ക് വേണ്ടി നിലകൊള്ളുന്നവരല്ലയെന്നും കമ്മ്യൂണിസ്റ്റ് നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. തോന്ന്യാസം പറഞ്ഞാൽ അംഗീകരിക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

Full View

Summary : Alappuzha murders: Minister says culprits will be caught if they go anywhere in the worldആലപ്പുഴ കൊലപാതകങ്ങൾ: ലോകത്ത് എവിടെ പോയാലും പ്രതികളെ പിടികൂടുമെന്ന് മന്ത്രി

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News