സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഏപ്രിൽ 15നാണ് സുഡാനിലെ ഫ്ലാറ്റിൽ വെച്ച് ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്

Update: 2023-05-18 01:23 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി:  സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. നിലവിൽ പോർട്ട് സുഡാനിൽ എത്തിച്ച മൃതദേഹം വ്യോമയാന മാർഗ്ഗം കണ്ണൂർ എയർപോർട്ട് മുഖാന്തരമാണ് കൊണ്ടുവരുന്നത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ പോർട്ട് സുഡാനിൽ നിന്നും പുറപ്പെടുന്ന ഫ്ലൈറ്റ് വൈകിട്ട് 6:30 ഓടെ കണ്ണൂർ എയർപോർട്ടിൽ എത്തുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം.

എംബസി വഴിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ആലക്കോട് നെല്ലിപ്പാറയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 10:30 ന് നെല്ലിപ്പാറ ദേവാലയ കുടുംബ കല്ലറയിലാണ് സംസ്കരിക്കും . ഏപ്രിൽ 15നാണ് സുഡാനിലെ ഫ്ലാറ്റിൽ വെച്ച് ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്. ഭാര്യയുടെയും മകളുടെയും കൺമുന്നിൽ വച്ചായിരുന്നു ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്. യുദ്ധഭൂമിയിൽ കുടുങ്ങിയ ആൽബർട്ടിന്റെ ഭാര്യയെയും മകളെയും കഴിഞ്ഞമാസം 27നാണ് നാട്ടിലെത്തിച്ചത്.

Advertising
Advertising

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News