കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് നാല് ജില്ലകളിൽ ജാഗ്രത നിർദേശം

തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ജാഗ്രത നിർദേശം

Update: 2025-02-04 09:52 GMT

തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് നാല് ജില്ലകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് സമുദ്ര സ്ഥിതി പഠന കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിലാണ് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളത്. മത്സ്യതൊഴിലാളികളും തീരദേശവാസികളായും ജാഗ്രത പാലിക്കാൻ നിർദ്ദേശം.

നാളെ രാവിലെ 5:30 മുതൽ വൈകുന്നേരം 5:30 വരെ ഉയർന്ന തിരമാലകൾക്കുള്ള സാധ്യതയുണ്ടെന്നാണ് സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചിരിക്കുന്നത്. തീരത്തുള്ള ചെറു വള്ളങ്ങളും മത്സ്യബന്ധന യാനകളും കെട്ടി സൂക്ഷിക്കണമെന്നും നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുന്നറിയിപ്പ് പിൻവലിക്കും വരെ കടലിൽ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്. നാല് ജില്ലകളിൽ മാത്രമാണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളതെങ്കിലും കേരളത്തിൽ ഉടനീളം കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ദശാംശം 6 മീറ്റർ വരെ ഉയരാമുള്ള തിരമാലകൾക്കായിരിക്കും സാധ്യത.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News