പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന ആരോപണവുമായി കെഎസ്‍യു

കമ്പനി ഉടമയായ ആസിഫിന്‍റെയും ദിവ്യയുടെ ഭർത്താവിന്‍റെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്നും ആരോപണം

Update: 2025-01-22 08:26 GMT
Editor : Jaisy Thomas | By : Web Desk

കണ്ണൂര്‍: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന ആരോപണവുമായി കെഎസ്‍യു. സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസാണ് ആരോപണമുന്നയിച്ചത്. ഭർത്താവിന്‍റെയും ബിനാമികളുടെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ കരാറുകൾ ബിനാമി കമ്പനിക്ക് നൽകി. 

ഭൂമി ഇടപാടുമായി ബന്ധപ്പെട്ടതെന്ന് ആരോപിക്കുന്ന രേഖകളും മുഹമ്മദ് ഷമ്മാസ് മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ ദിവ്യ ധർമ്മശാല ആസ്ഥാനമായുള്ള കാർടൻ ഇൻഡ്യ അലയൻസ്  കമ്പനിക്ക് ടെണ്ടർ വിളിക്കാതെ കോടികളുടെ കരാറുകൾ നൽകി. ഇതിന്‍റെ പ്രത്യുപകാരമായി കമ്പനി ഉടമ ആസിഫ് ദിവ്യയുടെ ഭർത്താവിന്‍റെ പേരിൽ സ്ഥലങ്ങൾ വാങ്ങി നൽകുകയായിരുന്നുവെന്നാണ് ആരോപണം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News