മുകേഷിനെതിരായ മീ ടൂ ആരോപണം വീണ്ടും ചർച്ചയാവുന്നു

'ആളെ അറിയില്ല, പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം': മുകേഷ്

Update: 2024-08-25 10:21 GMT
Editor : ദിവ്യ വി | By : Web Desk

തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനെതിരായ മീ ടൂ ആരോപണം വീണ്ടും ചർച്ചയാവുന്നു. കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വീണ്ടും ചർച്ചയാകുന്നത്. ഹേമാ കമ്മിറ്റി റിപ്പോർട്ട്‌ കൂടി പരാമർശിച്ചുകൊണ്ടായിരുന്നു സാങ്കേതിക പ്രവർത്തകയായ ടെസ് ജോസഫിന്റെ സ്റ്റോറി. അടുത്ത ചുവട് വെക്കാനുള്ള വെളിച്ചം കണ്ടെത്തുകയാണ് വേണ്ടതെന്നും എവിടെ നിന്ന് നീതി ലഭിക്കുമെന്നും ടെസ് പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു സിനിമാ മേഖല മുഴുവൻ നിശബ്ദതയിലാണെന്നും ടെസ്സ് ആരോപിച്ചു. 2018-ലായിരുന്നു മുകേഷിനെതിരായ ടെസ്സിന്റെ ആരോപണം. മുകേഷ് പലവട്ടം തന്നെ മുറിയിലേക്ക് വിളിച്ചെന്നായിരുന്നു പരാതി. അതേസമയം കുടുംബവുമൊന്നിച്ച് യാത്രയിലാണെന്നും ഒരാഴ്ച കഴിഞ്ഞ് സെപ്തംബർ ഏഴിനു ശേഷം പ്രതികരിക്കുമെന്നും ടെസ് ജോസഫ് മീഡിയവണിനോട് പറഞ്ഞു.

Advertising
Advertising
Full View

തനിക്കെതിരായ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് മുകേഷ് പ്രതികരിച്ചു. ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും കണ്ടിട്ടില്ലെന്നും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ പ്രതിപക്ഷമാണോ എന്ന ചോദ്യത്തിന് എന്തായാലും ഭരണപക്ഷമല്ല എന്നായിരുന്നു മുകേഷിന്റെ മറുപടി.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News