പി.കെ നവാസിനെതിരെ ഗൂഢാലോചനയെന്ന് ആരോപണം; വാട്ട്സാപ്പ് ചാറ്റുകൾ പുറത്ത്‌

ഹരിത വിവാദ സമയത്ത് എംഎസ്എഫ് സംസ്ഥാന പ്രസിഡൻറിനെതിരെ ഗൂഡാലോചന നടന്നെന്നാണ് ആരോപണം

Update: 2023-08-09 05:11 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: എംഎസ്എഫ് സംസ്ഥാന പ്രസിഡൻറിനെതിരെ ഒരു വിഭാഗം ഗൂഡാലോചന നടത്തിയെന്ന് ആരോപണം. ഹരിത - എംഎസ്എഫ് വിവാദ സമയത്ത് വാട്സാപ് ഗ്രൂപ്പിലാണ് പി.കെ നവാസടങ്ങുന്ന ഔദ്യോഗിക പക്ഷത്തിനെതിരെ ഗൂഢാലോചന നടന്നതെന്നാണ് ആരോപണം. ഈ ഗ്രൂപ്പിലെ സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് .

ഹരിത വിവാദ സമയത്ത് എംഎസ്എഫ് സംസ്ഥാന പ്രസിഡൻറിനെതിരെ ഗൂഡാലോചന നടന്നെന്നാണ് ആരോപണം. 'എംഎസ്എഫ് സ്ക്വയർ' എന്ന പേരിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പിൽ എംഎസ്എഫിൽ നിന്ന് നടപടി നേരിട്ടവരും ഇപ്പോഴും ഭാരവാഹിത്വം വഹിക്കുന്നവരുമടക്കം ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നാരോപിച്ച് ഈ ഗ്രൂപ്പിലെ വാട്ട്സാപ്പ് സന്ദേശങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

Advertising
Advertising

എംഎസ്എഫ് - ഹരിത തർക്കത്തിനിടെ എംഎസ്എഫ് നേതാക്കളെ കൂടാതെ മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ  സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയും ജനറൽ സെക്രട്ടറി പിഎംഎ സലാമിനെതിരെയും പ്രചരിച്ച കുറിപ്പുകളും  ഈ ഗ്രൂപ്പിൽ നിന്നാണ് പ്രചരിച്ചതെന്നും ആരോപണമുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ എംഎസ്എഫ് മുന്നണിയെ പരാജയപ്പെടുത്താനുള്ളചർച്ചയും ഈ ഗ്രൂപ്പിലുണ്ടായി. ഇതടക്കമുള്ള ചാറ്റുകളാണ് പ്രചരിക്കുന്നത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News