Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് റൂമിന്റെ താക്കോല്‍ മോഷണം പോയതായി ആരോപണം. സുപ്രധാന രേഖകള്‍ കടത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് മോഷണമെന്നാണ് ആരോപണം.
സിന്‍ഡിക്കേറ്റ് റൂം തുറന്നാല്‍ വി സി യുടെ റൂമില്‍ കേറാമെന്നും വിസിയുടെ അറിവോടെയാണോ ഇതെന്ന് സംശയമുണ്ടെന്നും ഇടത് സിന്‍ഡിക്കേറ്റ് അംഗം ജി. മുരളീധരന്‍ പറഞ്ഞു.
'സിന്‍ഡിക്കേറ്റ് റൂമിന്റെ താക്കോല്‍ പോയെന്ന് അറിയാന്‍ കഴിഞ്ഞു. ഇത് അസാധാരണ സംഭവം. സംഭവത്തില്‍ ദുരൂഹതയുണ്ട്. സുപ്രധാന രേഖകള്‍ കടത്താനുള്ള നീക്കത്തിന്റെ ഭാഗം. സിന്‍ഡിക്കേറ്റ് റൂം തുറന്നാല്‍ വി സി യുടെ റൂമില്‍ കേറാം. വിസിയുടെ അറിവോടെയാണോ ഇതെന്ന് സംശയമുണ്ട്.
രജിസ്ട്രാറുടെ ഹരജി തിങ്കളാഴ്ച പരിഗണിക്കാന്‍ ഇരിക്കെയാണ് ഈ മോഷണം. സിന്‍ഡിക്കേറ്റ് പ്രവര്‍ത്തനം തടസ്സപ്പെടുത്താനാണ് നീക്കം. നാളെ മുതല്‍ വീസിയുടെ ഓഫീസും തുറക്കാന്‍ അനുവദിക്കില്ല.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം. ഇങ്ങനെ ഒരു സംഭവം സര്‍വ്വകലാശാലയുടെ ചരിത്രത്തില്‍ ആദ്യം. ദൈനംദിനം പ്രവര്‍ത്തിക്കുന്ന റൂമിന്റെ താക്കോലാണ് കാണാതെ പോയത്,' ജി. മുരളീധരന്‍ പറഞ്ഞു.