ഹർഷിനക്കൊപ്പം വിമൻ ജസ്റ്റിസ് സംസ്ഥാന നേതാക്കൾ ജൂൺ 15 ന് ഉപവസിക്കും

ഐക്യദാർഢ്യസമരത്തിന്‍റെ 25 ാം ദിവസമാണ് സംസ്ഥാന നേതാക്കൾ ഉപവസിക്കുന്നത്

Update: 2023-06-14 14:40 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്:  ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിലെ ഇര  ഹർഷിനക്കൊപ്പമുള്ള  ഐക്യദാർഢ്യസമരത്തിന്‍റെ 25 ാം  ദിവസം വിമൻ ജസ്റ്റിസ് സംസ്ഥാന നേതാക്കൾ സമരപ്പന്തലിൽ ഉപവസിക്കും. ജൂൺ 15 നാണ് വിമൻ ജസ്റ്റിസ് സംസ്ഥാന നേതാക്കൾ സമരപ്പന്തലിൽ ഉപവസിക്കുന്നത്. അന്നേ ദിവസം രാവിലെ സ്ത്രീകൾ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ തെരുവിൽ വിചാരണ ചെയ്യും.

ഹർഷിനക്ക് നീതി വേണം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം, അഞ്ച് വർഷത്തിലേറെയായി നരകയാതനയനുഭവിച്ചവൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ഷിന സമരം നടത്തുന്നത്. 

Advertising
Advertising



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News