ആഭിചാരക്രിയയുടെ പേരില്‍ സ്വര്‍ണം തട്ടിയെടുത്തത് മന്ത്രവാദി; ആലുവയില്‍ 40 പവൻ സ്വർണം നഷ്ടമായെന്ന കേസിൽ നിർണായക കണ്ടെത്തല്‍

മന്ത്രവാദിയെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2025-01-11 05:20 GMT

കൊച്ചി: എറണാകുളം ആലുവയില്‍ 40 പവൻ സ്വർണം നഷ്ടമായെന്ന കേസിൽ നിർണായക കണ്ടെത്തലുമായി ആലുവ പൊലീസ് . ആഭിചാരക്രിയ നടത്താമെന്ന് പറഞ്ഞ് സ്വർണം തട്ടിയെടുത്തത് തൃശൂർ സ്വദേശിയായ മന്ത്രവാദി. മന്ത്രവാദിയെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു . വീട്ടിലെ പ്രശ്നങ്ങൾ മാറാൻ ആഭിചാരക്രിയ നടത്താമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് . തട്ടിപ്പിനിരയായ ആലുവ സ്വദേശി ഇബ്രാഹിമിന്‍റെ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ ആഴ്ചയാണ് ചെമ്പകശ്ശേരി ആശാൻ കോളനി ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട് കുത്തിത്തുറന്നാണ് പട്ടാപ്പകൽ എട്ടരലക്ഷം രൂപയും 40 പവനും കവർന്നത്.

ഇബ്രാഹിം കുട്ടി പഴയവീടുകൾ പൊളിയ്ക്കുന്ന ബിസിനസുകാരനാണ്. അദ്ദേഹം രാവിലെ ജോലിക്ക് പോയിരുന്നു. ഉച്ചയ്ക്ക് ഭാര്യ ആശുപത്രിയിലും പോയി. വൈകിട്ട് അഞ്ചരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News