ആലുവ തട്ടിക്കൊണ്ടുപോകൽ: പ്രതികൾക്കായി വലവിരിച്ച് പൊലീസ്

പ്രതികൾ തിരുവനന്തപുരം സ്വദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല

Update: 2024-03-19 01:16 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതികൾ തിരുവനന്തപുരം സ്വദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.

ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് മൂന്നു യുവാക്കളെ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നു പ്രതികൾ തട്ടിക്കൊണ്ടുപോയത്. പത്തനംതിട്ട കുമ്പളം സ്വദേശിയുടെ കാറിലായിരുന്നു തട്ടിക്കൊണ്ടുപോകൽ. കാർ പിന്നീട് തിരുവനന്തപുരം കണിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതായാണു വിവരം.

കാർ വാടകയ്ക്ക് നൽകിയ രണ്ടു കൊല്ലം സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

സംഭവത്തിനു പിന്നിൽ റെന്റ് എ കാർ സംഘമാണെന്നാണ് പൊലീസ് നിഗമനം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പകപോക്കലാണു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണു സൂചന.

Summary: The police intensifies the search for the accused in the case of kidnapping of youths in Aluva

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News