അമ്പലവയലിൽ വയോധികനെ തലക്കടിച്ച് കൊന്ന കേസിൽ അമ്മയെ ഇന്ന് കോടതിയിൽ ഹാജരാക്കും

പെൺകുട്ടികളെ ജുവനൈൽ ഹോമിലേക്ക് മാറ്റും

Update: 2021-12-29 01:40 GMT
Editor : ലിസി. പി | By : Web Desk

വയനാട് അമ്പലവയലിൽ വയോധികനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പെൺകുട്ടികളെ ജുവനൈൽ ഹോമിലേക്ക് മാറ്റും. അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴാണ് പെൺകുട്ടികൾ മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. മരിച്ച മുഹമ്മദിന്റെ വീട്ടിൽ വർഷങ്ങളായി വാടകയ്ക്ക് താമസിച്ചു വരുന്നവരാണ് കീഴടങ്ങിയ അമ്മയും രണ്ട് പെൺകുട്ടികളും. അമ്മയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് തടഞ്ഞപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും 68 വയസ്സുകാരനായ മുഹമ്മദും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ, വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് പെൺകുട്ടികൾ മുഹമ്മദിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. മുഹമ്മദിനെ കൊന്ന് മൃതദേഹം ചാക്കിൽ കെട്ടി വീടിനടുത്തുള്ള പൊട്ട കിണറ്റിൽ തള്ളി. കാൽ മുറിച്ചുമാറ്റി വീടിന് തൊട്ടടുത്തുള്ള മാലിന്യ പ്ലാന്റിന് സമീപവും ഉപേക്ഷിച്ചു. പിന്നീട് മൂന്ന് മണിയോടെ അമ്മയും പെൺകുട്ടികളും പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News