കുന്നംകുളത്ത് ആംബുലന്‍സ് മറിഞ്ഞ് മൂന്ന് മരണം

നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മറിയുകയായിരുന്നു

Update: 2023-05-03 01:50 GMT

തൃശൂർ: കുന്നംകുളത്ത് ആംബുലൻസ് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മരത്തംകോട്‌ സ്വദേശികളായ ഫെമിന, റഹ്മത്ത്‌, ആബിദ്‌ എന്നിവരാണ്‌ മരിച്ചത്‌. ചൊവ്വന്നൂർ എസ്.ബി.ഐ ബാങ്കിന് സമീപത്താണ് ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ആംബുലൻസ്‌ ഡ്രൈവർ ഷുഹൈബ്‌, ഫാരിസ്‌, സാദിഖ്‌ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ന്യൂമോണിയ ബാധിച്ച ഫെമിനയുമായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത മഴയുണ്ടായിരുന്നു. അതിനിടെ നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മറിയുകയായിരുന്നു. ഫെമിനയും ഫെമിനയുടെ ഭര്‍ത്താവ് ആബിദും കൂടെയുണ്ടായിരുന്ന റഹ്മത്തുമാണ് മരിച്ചത്.

Advertising
Advertising

പരിക്കേറ്റവരെ കൊണ്ടുപോകാനായി വന്ന ആംബുലന്‍സും അപകടത്തില്‍പ്പെട്ടു. ഈ ആംബുലന്‍സിന്‍റെ ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News