അമീബിക് മസ്തിഷ്കജ്വര പഠന റിപ്പോർട്ട്: ആരോഗ്യമന്ത്രിയെ തിരുത്തി സോഷ്യൽ മീഡിയ
ഉമ്മൻചാണ്ടിയുടെ കാലത്തെ പഠനറിപ്പോർട്ടാണെന്നാണ് വീണാജോർജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്
തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം സംബന്ധിച്ച പഠന റിപ്പോർട്ടിൽ ആരോഗ്യമന്ത്രി വീണ ജോർജിന് സോഷ്യൽ മീഡിയയുടെ തിരുത്ത് . അമീബിക് സംബന്ധിച്ച് ഉമ്മൻ ചാണ്ടിയുടെ കാലത്തേത് എന്ന് കാണിച്ച് മന്ത്രി പോസ്റ്റ് ചെയ്ത പഠനറിപ്പോർട്ടിലാണ് വിവാദം.റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 2018 ൽ ആണെന്നാണ് സോഷ്യൽ മീഡിയയിലെ മറുപടി.മന്ത്രി റിപ്പോർട്ട് ഭാഗികമായി പങ്കുവെച്ചത് തെറ്റിദ്ധരിപ്പിക്കാൻ എന്നും സോഷ്യൽ മീഡയയിൽ വിമർശനമുയരുന്നുണ്ട്.
അമീബ കണ്ണിനെ എങ്ങനെ ബാധിക്കുമെന്ന് രണ്ട് ഡോക്ടർമാർ 2013 ൽ നടത്തിയ പഠനമാണിതെന്നും റിപ്പോർട്ട് 2018ലാണ് പ്രസിദ്ധീകരിച്ചതെന്നും സോഷ്യൽമീഡിയ ചൂണ്ടിക്കാട്ടുന്നു.
2016 മുതൽ കേരളത്തിൽ ഇടതുപക്ഷമരണമാണെന്നും അപ്പോൾ ഇത് ഉമ്മൻചാണ്ടിയുടെ കുഴപ്പമാണോ അതോ മോദി പറയുന്നത് പോലെ നെഹ്‌റുവിന്റെ കുഴപ്പമോ എന്നും സോഷ്യൽമീഡിയ ചോദിക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ പഠന റിപ്പോർട്ടാണ് മന്ത്രി പങ്കുവെച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പഠന റിപ്പോർട്ടിലോ, അമീബിക്ക് കേസുകളിലോ ശ്രദ്ധ നൽകിയില്ലെന്നും മന്ത്രി വിമര്‍ശനം ഉന്നയിച്ചു.
കിണർ വെള്ളത്തിൽ നിന്ന് അമീബിക്ക് മസ്തിഷ്‌കജ്വരം പിടിപെടുന്നു എന്ന കണ്ടെത്തൽ അടങ്ങിയതാണ് റിപ്പോർട്ട്. അമീബിക്ക് മസ്തിഷ്‌ക ജ്വര കേസുകൾ ഉയരുന്നതിനിടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള വിമർശനം.