വിവാദങ്ങൾക്കിടയിൽ രാജ്ഭവനിൽ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം

രാജ്ഭവനിലെ പ്രഭാഷണവേദിയിലാണ് ഇന്നും സിംഹപ്പുറത്തിരിക്കുന്ന കാവിക്കോടിയേന്തിയ ഭാരതാംബയുടെ ചിത്രവും, നിലവിളക്കും പ്രത്യക്ഷപ്പെട്ടത്

Update: 2025-06-17 10:58 GMT

തിരുവനന്തപുരം: രാജ്ഭവനിൽ വീണ്ടും കവിക്കോടിയേന്തിയ ഭാരതാംബയുടെ ചിത്രം. പ്രതിഷേധങ്ങൾക്കിടയിലും ചിത്രം മാറ്റാതെ രാജ്ഭവൻ. രാജ്ഭവനിലെ പ്രഭാഷണവേദിയിലാണ് ഇന്നും സിംഹപ്പുറത്തിരിക്കുന്ന കാവിക്കോടിയേന്തിയ ഭാരതാംബയുടെ ചിത്രവും, നിലവിളക്കും പ്രത്യക്ഷപ്പെട്ടത്. നേരത്തെ എസ്.ഗുരുമൂർത്തിയുടെ പ്രഭാഷണവേദിയിലും ചിത്രമുണ്ടായിരുന്നു. ഈ ചിത്രം മാറ്റണമെന്നായിരുന്നു കൃഷിമന്ത്രി ആവശ്യപ്പെട്ടത്. ചിത്രം മാറ്റാനാകില്ലെന്നായിരുന്നു രാജ്ഭവൻ നിലപാട്.

രാജ്ഭവനിലെ ഫോട്ടോ വിവാദത്തോട് പ്രതികരിച്ച് മന്ത്രി വി.ശിവൻകുട്ടി. ഗവർണർ താനിരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കണമെന്നും രാജ്യത്തെ മുഴുവൻ കാവിവൽക്കരിക്കുമ്പോൾ രാജ്ഭവൻ കാവിവൽക്കരിക്കുന്നതിൽ അതിശയോക്തിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു. 'കാവിവൽക്കരണത്തിനു വേണ്ടിയല്ല അദ്ദേഹത്തെ ഗവർണറാക്കിയത് എന്ന് തിരിച്ചറിയണം. ആദ്യ ആഴ്ചകളിൽ അദ്ദേഹം നല്ല കുട്ടിയായിരുന്നു' ശിവൻകുട്ടി കൂട്ടിച്ചേർത്തു. 



Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News