'അമ്മ'യുടെ നിലപാട് ക്രിമിനലുകളെ സംരക്ഷിക്കുന്നത്: ഹരീഷ് പേരടി

അമ്മ'യുടെ നിലപാട് സ്ത്രീ വിരുദ്ധവും ക്രിമിനലുകളെ സംരക്ഷിക്കുന്നതുമാണെന്ന് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു

Update: 2022-05-04 01:10 GMT
Editor : Dibin Gopan | By : Web Desk

കോഴിക്കോട്: പീഡനക്കേസിൽ പ്രതിചേർത്ത വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്ത 'അമ്മ'നേതൃത്വത്തിനെതിരെ നടൻ ഹരീഷ് പേരടി. 'അമ്മ'യുടെ നിലപാട് സ്ത്രീ വിരുദ്ധവും ക്രിമിനലുകളെ സംരക്ഷിക്കുന്നതുമാണെന്ന് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.സംഘടനയിൽ നിന്നുളള പ്രാഥമിക അംഗത്വം ഒഴിവാക്കിത്തരണമെന്നും ഹരീഷ് പേരടി ആവശ്യപ്പെട്ടു.

ഫേസ്ബുക്കിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. നേരത്തെ വിജയ് ബാബുവിനോടുള്ള മൃദു സമീപനത്തിൽ പ്രതിഷേധിച്ച് 'അമ്മ'യുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് മാലാ പാർവതി, ശ്വേത മോനോൻ , കുക്കു പരമേശ്വരൻ എന്നിവർ രാജിവെച്ചിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News