തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ മൂന്ന് കുഞ്ഞതിഥികൾ കൂടി

അമ്മത്തൊട്ടിലിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്ര കുട്ടികൾ എത്തുന്നത്

Update: 2025-10-02 06:13 GMT

അമ്മത്തൊട്ടിൽ Photo|വിക്കിപീഡിയ

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിൽ ഇന്നലെ മൂന്ന് കുഞ്ഞുങ്ങളെത്തി. അമ്മത്തൊട്ടിലിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്ര കുട്ടികൾ എത്തുന്നത് . ആലപ്പുഴയിൽ നിന്ന് 20 ദിവസം പ്രായമായ കുഞ്ഞും തിരുവനന്തപുരത്ത് നിന്ന് രണ്ട് കുട്ടികളുമാണ്  അമ്മത്തൊട്ടിലിലെത്തിയത്. ഈ വർഷം ആകെ 23 കുട്ടികളെ കിട്ടിയെന്നും സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞു.

മൂന്നും പെൺകുട്ടികളാണ് . തിരുവനന്തപുരത്ത് കിട്ടിയ കുട്ടികൾക്ക് രണ്ടാഴ്ചയാണ് പ്രായം. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ് . ആലപ്പുഴയിലെ കുട്ടിക്ക് വീണ, തിരുവനന്തപുരത്തെ കുട്ടികൾക്ക് അഹിംസ അക്ഷര എന്നും പേരിട്ടു. ഈ വർഷം ആകെ കിട്ടിയത് 23 കുട്ടികളാണ്. 14 പെൺകുട്ടികളും 9 ആൺകുട്ടികളും.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News