കോഴിക്കോട് എട്ടാം ക്ലാസുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചു
ലഹരിയുടെ അമിത ഉപയോഗമാണ് ജീവനൊടുക്കാനുള്ള ശ്രമത്തിലേക്ക് നയിച്ചതെന്നാണ് കുട്ടിയുടെ മൊഴി
Update: 2023-03-27 16:06 GMT
കോഴിക്കോട്: എട്ടാം ക്ലാസ്‌കാരി ജീവനൊടുക്കാന്‍ ശ്രമിച്ചു. ലഹരിയുടെ അമിത ഉപയോഗമാണ് ജീവനൊടുക്കാനുള്ള ശ്രമത്തിലേക്ക് നയിച്ചതെന്നാണ് കുട്ടിയുടെ മൊഴി. എട്ടു മാസമായി ലഹരി ഉപയോഗിക്കുന്നുവെന്ന് കുട്ടി പറയുന്നു. സുഹൃത്തുക്കളാണ് ലഹരി നൽകിയത്. സ്‌കൂളിന് പുറത്ത് നിന്നുള്ളവർ ലഹരി എത്തിച്ചെന്നും മൊഴിയിലുണ്ട്. കുന്ദമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.