'ഇൻസൾട്ട് ആണ് ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്'; അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് എ.എൻ ഷംസീർ

ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്ത 'വെള്ളം' എന്ന ചിത്രത്തിൽ സിദ്ദീഖിന്റെ കഥാപാത്രം ജയസൂര്യയുടെ കഥാപാത്രത്തോട് പറയുന്ന 'ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്..' എന്ന ഡയലോഗ് തലക്കെട്ടാക്കിയാണ് ഷംസീറിന്റെ പോസ്റ്റ്

Update: 2021-10-16 15:23 GMT

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് എ.എൻ ഷംസീർ എം.എൽ.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിനന്ദനം. ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്ത 'വെള്ളം' എന്ന ചിത്രത്തിൽ സിദ്ദീഖിന്റെ കഥാപാത്രം ജയസൂര്യയുടെ കഥാപാത്രത്തോട് പറയുന്ന 'ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്..' എന്ന ഡയലോഗ് തലക്കെട്ടാക്കിയാണ് ഷംസീറിന്റെ പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്..

വെള്ളം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് നേടിയ ശ്രീ. ജയസൂര്യക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഏറെ കാലം സിനിമയുടെ പിൻനിരയിൽ ചെറിയ വേഷങ്ങൾ ചെയ്ത് നിൽക്കുമ്പോഴും കഴിവും അതോടൊപ്പം കഠിനാധ്വാനവും കൊണ്ട് ഈ മികച്ച നേട്ടം കൈവരിക്കാൻ ജയസൂര്യക്ക് സാധിച്ചത് സിനിമ എന്ന വലിയ ലോകത്തെ സ്വപ്‍നം കാണുന്ന ഏതൊരാൾക്കും അത്രയേറെ പ്രചോദനമായി മാറുന്ന കാര്യമാണ്.

Advertising
Advertising

ജയസൂര്യക്കൊപ്പം ചെറിയൊരു കാലയളവ് കൊണ്ട് തന്നെ മികച്ച വേഷങ്ങൾ ഏറെ പ്രശംസനീയമായ രീതിയിൽ അഭിനയിച്ചു ഫലിപ്പിച്ചുകൊണ്ട് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അന്ന ബെന്നും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു..

ഒപ്പം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്നത്തെ സമൂഹത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയത്തെ മനോഹരനായി അവതരിപ്പിച്ച The Great Indian Kitchen എന്ന സിനിമ ആണെന്നത് ഏറെ സന്തോഷം നൽകുന്നു..

സച്ചിയും അനിൽ നെടുമങ്ങാടും നമ്മെ വിട്ടു പിരിഞ്ഞെങ്കിലും അവരുടെ കൈയൊപ്പ് ചാർത്തപ്പെട്ട അയ്യപ്പനും കോശിയും ജനപ്രിയ സിനിമ ആയി തെരഞ്ഞെടുക്കപ്പെട്ടത് ജനങ്ങൾ മനസ്സിൽ ആഗ്രഹിച്ച അവാർഡ് പ്രഖ്യാപനമായി മാറി.

മികച്ച ആർട്ട്‌ ഡയറക്ടർ ആയി തെരഞ്ഞെടുക്കപ്പെട്ട തലശ്ശേരി സ്വദേശി കൂടി ആയ സന്തോഷ്‌ രാമൻ നാടിന്റെയും അഭിമാനമായി മാറി.

ഇതോടൊപ്പം മികച്ച സംവിധായകൻ സിദ്ധാർഥ് ശിവ, സംഗീതജ്ഞൻ എം. ജയചന്ദ്രൻ, സുധീഷ്, ഗായകൻ ശഹബാസ് അമൻ, ഗായിക നിത്യ മാമൻ, ചിത്രസംയോജകൻ മഹേഷ് നാരായണൻ, ഡബ്ബിങ് ആർട്ടിസ്റ്റുകളായ ഷോബി തിലകൻ റിയ സൈറ, മേക്കപ്പ്മാൻ റഷീദ് അഹമ്മദ്, പ്രത്യേക ജൂറി പരാമർശം നേടിയ നാഞ്ചിയമ്മ തുടങ്ങി പുരസ്കാരത്തിനു അർഹരായ മുഴുവൻ പേർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News