കൊച്ചിനഗരം കാണാൻ അപ്രതീക്ഷിതമായി എത്തിയ അതിഥി; ഭീതി പടർത്തി കൂറ്റൻ പെരുമ്പാമ്പ്

മഹാരാജാസ് കോളജിന് സമീപത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ കോംപൗണ്ടിലെ മരത്തിൽ അള്ളിപ്പിടിച്ചിരി​ക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടത്.

Update: 2025-10-01 09:34 GMT

കൊച്ചി: ന​ഗരമധ്യത്തിൽ ഭീതി പടർത്തി കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. മഹാരാജാസ് കോളജിന് സമീപത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ കോംപൗണ്ടിലെ മരത്തിൽ അള്ളിപ്പിടിച്ചിരി​ക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടത്. വിവരമറിഞ്ഞ് വനം വകുപ്പും ഫയർഫോഴ്സും സ്ഥലത്തെത്തി. പാമ്പിനെ താഴെയിറക്കുന്നത് ശ്രമകരമായ ദൗത്യമാണെന്നും താഴെയിറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഇ.കെ ബിജു അറിയിച്ചു. സ്ഥലത്ത് വനംവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി.

രാവിലെ ഒമ്പതോടെയാണ് മരത്തിന് മുകളിൽ വിശ്രമിക്കുകയായിരുന്ന പെരുമ്പാമ്പിനെ വഴിയാത്രികർ കണ്ടെത്തുന്നത്. നിരവധി വ്യാപാരസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുകയും വാഹനങ്ങളിലും കാൽനടയായും ധാരാളമാളുകൾ കടന്നുപോകുകയും ചെയ്യുന്ന ന​ഗരമധ്യത്തിലായതിനാൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടതോടെ ആശങ്കയിലാണ് ജനം. ജനവാസ മേഖലയും കോളജ് പരിസരവുമായതിനാൽ ഏതെങ്കിലും തരത്തിൽ പാമ്പ് താഴേക്ക് ചാടിയാൽ അപകട സാഹചര്യം മറികടക്കാൻ ജനങ്ങളും കാണികളും ജാ​ഗ്രത കാണിക്കണമെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News