കടമക്കുടിയുടെ സൗന്ദര്യം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര; പ്രകൃതിഭംഗി ആസ്വദിക്കാൻ സ്വാഗതം ചെയ്ത് മന്ത്രി റിയാസ്

ഡിസംബറിൽ കേരളത്തിലെത്തുമെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു.

Update: 2025-07-06 10:16 GMT

തിരുവനന്തപുരം: കടമക്കുടിയുടെ പ്രകൃതിഭംഗി എക്‌സിൽ പങ്കുവെച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിൽ ഒന്നായ കടമക്കുടി ഡിസംബറിൽ താൻ സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''കേരളത്തിലെ കടമക്കുടി...ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിൽ ഒന്ന്. ഈ ഡിസംബറിൽ കൊച്ചിയിലേക്ക് ഒരു ബിസിനസ് ടൂർ തീരുമാനിച്ചിട്ടുണ്ട്. അവിടെ നിന്ന് അര മണിക്കൂർ മാത്രം അകലെയാണ് ഈ സ്ഥലം''- ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചു.

അവിശ്വസനീയമായ പ്രകൃതിഭംഗി ആസ്വദിക്കാൻ സ്വാഗതം ചെയ്യുന്നുവെന്നും താങ്കൾക്ക് ആതിഥ്യമരുളുന്നത് ഒരു അംഗീകാരമായാണ് കേരള ടൂറിസം കാണുന്നതെന്നും മന്ത്രി റിയാസ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് മറുപടിയായി കുറിച്ചു.

Advertising
Advertising

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News