തിരുവനന്തപുരം അഞ്ചുതെങ്ങില്‍ തീപിടിത്തം
വര്‍ക്കലയിൽ നിന്നും ആറ്റിങ്ങലില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റെത്തിയാണ് തീയണച്ചത്
അഞ്ചുതെങ്ങിലുണ്ടായ തീപിടിത്തം
തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങില്‍ തീപിടിത്തം. വാഹനങ്ങളുടെ ഓയില്‍ വില്‍ക്കുന്ന കടയ്ക്ക് സമീപമാണ് തീപിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വര്‍ക്കലയിൽ നിന്നും ആറ്റിങ്ങലില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റെത്തിയാണ് തീയണച്ചത്.
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അഞ്ചുതെങ്ങ്- കൊച്ചുമേത്തന്‍കടവ് ഭാഗത്ത് തീപിടിത്തമുണ്ടായത്. വാഹനങ്ങള്‍ക്കാവശ്യമായ ഓയിലും മറ്റ് സാധനങ്ങളും വില്‍ക്കുന്ന കടയോട് ചേര്‍ന്നായിരുന്നു തീപിടിത്തം. ഈ കടയ്ക്ക് സമീപത്തായി മണ്ണെണ്ണ സൂക്ഷിച്ചിരുന്നു. തീ ആളിപ്പടര്‍ന്നതോടെ പ്രദേശത്തുനിന്ന് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. കടയോട് ചേര്‍ന്ന് സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. സമീപത്തെ വീടിന് മുമ്പിലുണ്ടായിരുന്ന രണ്ട് ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു.
രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. വീട്ടുടമ പത്രോസിനും മകന്‍ ജിജോയ്ക്കുമാണ് പൊള്ളലേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് സൂചന. വീടിന് സമീപം സൂക്ഷിച്ചിരുന്ന ഓയില്‍ ക്യാനുകളിലേക്കാണ് ആദ്യം തീപടര്‍ന്നത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അന്വേഷണത്തിന് ശേഷമെ കാരണം വ്യക്തമാകുവെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.