വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി: വിദേശ സഹായം വാങ്ങാൻ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ; തെളിവ് പുറത്ത് വിട്ട് അനിൽ അക്കര

'കേന്ദ്ര സർക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ ചട്ടം മുഖ്യമന്ത്രി ലംഘിച്ചു'

Update: 2023-03-03 07:52 GMT
Editor : Lissy P | By : Web Desk
Advertising

തൃശ്ശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി വിദേശ സംഭാവന നിയന്ത്രണ ചട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ലംഘിച്ചെന്ന് മുന്‍ എം.എല്‍.എ അനിൽ അക്കര. 'വിദേശ സഹായം വാങ്ങാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി യൂണിടാക്കിനെ ഏൽപ്പിച്ചതും മുഖ്യമന്ത്രിയാണെന്നും അനിൽ അക്കര വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ക്ലിഫ് ഹൗസിൽ  യോഗം ചേർന്നതിന്റെ റിപ്പോർട്ട് അനിൽ അക്കര പുറത്തുവിട്ടു.

ലൈഫ് മിഷൻ മിഷൻ സി.ഇ.ഒ യു.വി ജോസ് തദ്ദേശ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നൽകിയ കത്താണ് അനിൽ അക്കര പുറത്തുവിട്ടത്. യു എ ഇ റെഡ് ക്രെസെന്റ് ജനറൽ സെക്രട്ടറി, കോൺസുൽ ജനറൽ, രണ്ട് പ്രതിനിധികൾ, വ്യവസായി എം.എ യൂസഫലി എന്നിവർ യോഗത്തിൽ പങ്കെടുത്തുവെന്നും കത്തിലുണ്ട്.

കേന്ദ്ര ഏജൻസികൾക്ക് രേഖകൾ കൈമാറില്ലെന്നും അവരെ വിശ്വാസമില്ലെന്നും അനിൽ അക്കരെ പറഞ്ഞു. സുപ്രിം കോടതിയിൽ ഉപഹരജി നൽകി രേഖകൾ കോടതിൽ സമർപ്പിക്കും. കെ.സുരേന്ദ്രന്റെ കോഴ കേസിലാണ് സി.പി.എമ്മും ബി.ജെ.പിയും ഒത്തു കളി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News