'വിവേക് കിരണിനെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം'; മുഖ്യമന്ത്രിയുടെ മകനെതിരെ പരാതി നൽകി അനിൽ അക്കര

നാലാം പ്രതിയായ ഈജിപ്ഷ്യൻ പൗരനെ കസ്റ്റഡിയിലെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Update: 2025-10-13 04:38 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണിനെതിരെ കോൺഗ്രസ്‌ നേതാവും എഐസിസി അംഗവുമായ അനിൽ അക്കര പരാതി നൽകി. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര ധനകാര്യ വകുപ്പ്, കേന്ദ്ര റവന്യു വിഭാഗം സെക്രട്ടറി എന്നിവര്‍ക്കാണ് അനിൽ അക്കര പരാതി നൽകിയത് . വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് പദ്ധതിയിലെ ഡോളർ കടത്ത് കേസിൽ  വിവേകിനെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.  നാലാം പ്രതിയായ ഈജിപ്ഷ്യൻ പൗരനെ കസ്റ്റഡിയിലെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

Advertising
Advertising

2023 ഫെബ്രുവരി 14 ന് വിവേകിനൊപ്പം ഇഡി നോട്ടീസ് നൽകിയ ഒന്നാം പ്രതി ശിവശങ്കരൻ ഐഎഎസ്  റിമാൻഡിലായിരുന്നു. ഈ കേസിൽ വിവേക് കിരണനും ഈജിപ്ഷ്യൻ പൗരൻ ഖാലിദും പങ്കാളികളാണ്.അതിനാൽ ഇവരെ കസ്റ്റഡിയിലെടുക്കണമെന്നാണ് അനിൽ അക്കര നൽകിയ പരാതിയിൽ പറയുന്നു.

കള്ളപ്പണം വെളുപ്പിക്കലിലാണ് വേക് കിരണിന് ഇഡി സമൻസ് അയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇഡി കൊച്ചി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു സമൻസ്. എന്നാൽ വിവേക് കിരൺ ഹാജരായില്ല.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ അമ്പതാം വകുപ്പിലെ 2,3 ഉപവകുപ്പുകൾ പ്രകാരമാണ് സമൻസ് അയച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ മേൽവിലാസത്തിലേക്കാണ് നോട്ടീസ് അയച്ചത്. ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവ ഹാജരാകുമ്പോൾ സമർപ്പിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു.


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News