മൃഗശാലയിൽ ക്ഷയരോഗം മൂലം മൃഗങ്ങൾ ചത്തസംഭവം; അന്വേഷണ റിപ്പോർട്ട് പുറത്ത്

മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറവാണെങ്കിലും , ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Update: 2023-01-26 01:51 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോഗം മൂലം മൃഗങ്ങൾ ചത്ത സംഭവത്തിൽ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. മൈക്കോ ബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണം. മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറവാണെങ്കിലും , ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷം 15 പുള്ളിമാനും 40 കൃഷ്ണമൃഗവും ഉൾപെടെ 55 മൃഗങ്ങളാണ് തിരുവനന്തപുരം മൃഗശാലയിൽ ക്ഷയ രോഗത്തെ തുടർന്ന് ചത്തത്. ഇതോടെയാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിന്റെ മൂന്നംഗ അന്വേഷണസംഘം മൃഗശാല സന്ദർശിച്ചത്. മൈക്കോ ബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണമെന്നാണ് വിവിധ പരിശോധനയിലൂടെ കണ്ടെത്തൽ.

സന്ദർശകർക്കും ജീവനക്കാർക്കും രോഗം പകരാനുള്ള സാഹചര്യമില്ലെങ്കിലും, സുരക്ഷാ കവചങ്ങൾ നിർബന്ധമാക്കേണ്ടതുണ്ടെന്നാണ് ശിപാർശ. സന്ദർശകർക്കടക്കം മാസ്ക് നിർബന്ധമാക്കണം.. കേന്ദ്ര മൃഗശാല അതോറിറ്റി നിഷ്കർഷിച്ച പ്രകാരം ഒരു വെറ്റിനറി ഡോക്ടറുടെ സേവനം കൂടി ഉറപ്പാക്കണമെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞദിവസം മന്ത്രി ചിഞ്ചു റാണി മൃഗശാല സന്ദർശിച്ച് സാഹചര്യം വിലയിരുത്തിയിരുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News