ആശാ പ്രവർത്തകരുടെ സേവനത്തെ വിലകുറച്ചു കാണരുത്: ആനി രാജ

വയനാട് നഷ്ടപരിഹാരത്തിനായി കേന്ദ്രത്തിൽ സമ്മർദം തുടരുമെന്ന് ആനി രാജ

Update: 2025-02-25 05:17 GMT

ഡല്‍ഹി: ആശാ പ്രവർത്തകരുടെ സേവനത്തെ വിലകുറച്ച്കാണാൻ താനില്ലെന്ന് സിപിഐ ദേശീയഎക്സിക്യൂട്ടീവ് അംഗം ആനി രാജ. ഐക്യരാഷ്ട്ര സഭ പോലും അംഗീകരിച്ച സേവനമാണ് ആശാ പ്രവർത്തകരുടേത്. വയനാട് നഷ്ടപരിഹാരത്തിനായി കേന്ദ്രത്തിൽ സമ്മർദ്ദം തുടരുമെന്ന് ആനി രാജ'മീഡിയവണി'നോട് പറഞ്ഞു.

അതേസമയം സമരം 16-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് ഇന്നലെയും വേദിയിലെത്തിയത്. സമരത്തെ ഇന്നലെ സിപിഎം വീണ്ടും തള്ളിയതോടെ ആശമാരുടെ ആവശ്യങ്ങൾ പരിഗണിക്കേണ്ടന്ന സർക്കാർ നിലപാടാണ് വ്യക്തമായത്. സർക്കാർ തുടർചർച്ചകൾക്കുള്ള സാധ്യത ഇനിയും തുറന്നിട്ടില്ലാത്ത പശ്ചാത്തലത്തിൽ സമരം ജില്ലാ കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം.

Advertising
Advertising

ഈ മാസം 27ന് മലപ്പുറം ആലപ്പുഴ ജില്ലകളിലും 28 കോഴിക്കോട് ജില്ലയിലും സമരം നടത്തും. വേതനം നിലവിലുള്ള 7000 രൂപയിൽ നിന്ന് 21000 രൂപയാക്കുക, പെൻഷൻ അനുവദിക്കുക, വിരമിക്കുമ്പോൾ അഞ്ചു ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാവർക്കർമാർ സമരം നടത്തുന്നത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News