ദയാവധത്തിന് തയ്യാർ; പെൻഷൻ മുടങ്ങിയതിൽ ഇടുക്കിയിൽ വീണ്ടും പ്രതിഷേധം

ഭിന്നശേഷിക്കാരിയായ ഓമനയും ഭർത്താവ് ശിവദാസുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്

Update: 2024-02-09 11:02 GMT
Editor : Jaisy Thomas | By : Web Desk

പെന്‍ഷന്‍ മുടങ്ങിയതില്‍ ഇടുക്കിയില്‍ പ്രതിഷേധം

ഇടുക്കി: പെൻഷൻ മുടങ്ങിയതിൽ ഇടുക്കിയിൽ വീണ്ടും പ്രതിഷേധം. ഭിന്നശേഷിക്കാരിയായ ഓമനയും ഭർത്താവ് ശിവദാസുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അടിമാലിയിലെ പെട്ടിക്കടക്ക് മുന്നിൽ ദയാവധത്തിന് തയ്യാർ എന്ന ബോർഡ് സ്ഥാപിച്ചാണ് ഇരുവരുടെയും പ്രതിഷേധം.

ഔദാര്യമല്ല അവകാശമാണ് പെൻഷൻ. അത് മുടങ്ങാതെ കിട്ടണം. ഇല്ലെങ്കിൽ ദയാവധത്തിന് തയ്യാർ. അമ്പലപ്പടിയിലെ പെട്ടിക്കടയിൽ ഇങ്ങനെയൊരു ബോർഡ് സ്ഥാപിച്ചാണ് 63 കാരിയായ ഓമനയുടെയും 72 വയസ്സുള്ള ഭർത്താവ് ശിവദാസിന്‍റെയും പ്രതിഷേധം. കുളമാൻകുഴി ആദിവാസി കോളനിയിൽ സ്ഥലമുണ്ടെങ്കിലും കാർഷികവിളകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചതോടെ പടിയിറങ്ങി. പഞ്ചായത്ത് നൽകിയ പെട്ടിക്കടയിൽ തന്നെയാണ് ഇവരുടെ താമസം.

Advertising
Advertising

പ്രതിഷേധം അവസാനിപ്പിക്കണമെന്നും ബോർഡ് മാറ്റണമെന്നും സിപി.എം നേതൃത്വം ആവശ്യപ്പെട്ടെങ്കിലും പിൻമാറാൻ ഇരുവരും തയ്യാറായില്ല. സി.പി.എം നേതാക്കൾ നേരിട്ട് എത്തി ആയിരം രൂപയും കൈമാറി. മുടങ്ങിയ പെൻഷൻ കിട്ടുന്നത് വരെ മാസം തോറും 1600 രൂപ വീതം നൽകുമെന്നാണ് യൂത്ത് കോൺഗ്രസ് വാഗ്ദാനം. ബി.ജെ.പി പ്രവർത്തകർ ഒരു മാസത്തെ പെൻഷനും അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റും നൽകി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News