മീനങ്ങാടിയിൽ വീണ്ടും കടുവയുടെ ആക്രമണം

ജനവാസ പ്രദേശത്തെത്തിയ കടുവ ആടിനെ കടിച്ചു

Update: 2022-10-21 18:48 GMT

വയനാട്: മീനങ്ങാടിയിൽ വീണ്ടും കടുവയുടെ ആക്രമണം. ജനവാസ മേഖലയിലെത്തിയ കടുവ ആടിനെ കടിച്ചു പരിക്കേല്‍പിച്ചു.മേപ്പേരിക്കുന്ന് അമ്പാട്ട് ജോർജിന്റെ ആടിനെയാണ് കടുവ ആക്രമിച്ചത്. മൂന്ന് വയസ്സ് പ്രായമുള്ള ആടിനെ കൂട്ടിൽ വെച്ചാണ് ആക്രമിച്ചത്. ആക്രമണത്തിൽ  ആടിന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റു. രാത്രി പത്തു മണിയോടെയായിരുന്നു ആക്രമണം.

വയനാട്ടിൽ മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഒന്നര മാസത്തിലധികമായി കടുവയുടെ ശല്യം തുടരുകയാണ്. സമീപ പ്രദേശങ്ങളായ കൃഷ്ണഗിരി, മലന്തോട്ടം, റാട്ടക്കുണ്ട് ഭാഗങ്ങളിലായി അടുത്തിടെ നാല് ആടുകളെ കൊന്നിരുന്നു പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുനെങ്കിലും കടുവയെ ഇുവരെ പിടിക്കൂടാനായിട്ടില്ല.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News