ലഹരിവിരുദ്ധ ബോധവത്​കരണം പാഠ്യപദ്ധതിയുടെ പ്രധാന ലക്ഷ്യം: നിയമസഭയിൽ മന്ത്രി ശിവൻകുട്ടി

‘സ്​കൂളുകളിൽ പിരീഡാക്കി മാറ്റുന്നത് ആലോചിക്കും’

Update: 2025-01-21 05:46 GMT

തിരുവന്തപുരം: ലഹരി വിരുദ്ധ ബോധവത്​കരണം പാഠ്യപദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ലഹരി വിരുദ്ധ അവബോധം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന അൻവർ സാദത്ത് എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

ലഹരി വിരുദ്ധ അവബോധം ഉൾക്കൊള്ളുന്ന പാഠഭാഗങ്ങൾ സഭയ്ക്ക് മുന്നിൽ ഉയർത്തിക്കാട്ടിയായിരുന്നു മന്ത്രിയുടെ മറുപടി. 6, 7, 9 ക്ലാസുകളിലെ സാമൂഹ്യ പാഠപുസ്തകങ്ങളാണ് മന്ത്രി സഭയിൽ കൊണ്ടുവന്നത്.

ലഹരിവിരുദ്ധ ബോധവത്​രണം ഒരു പിരീഡാക്കി മാറ്റുന്നത് ആലോചിക്കുമെന്ന്​ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചു ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News