'സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ട്, ബിജെപിയെ പിടിച്ചുകെട്ടാൻ യുഡിഎഫിനെ കഴിയൂ': വി.ഡി സതീശൻ

'' മൂന്നാം സ്ഥാനം ഉറപ്പിച്ചിട്ടും കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്തി ബിജെപിക്ക് വിജയമൊരുക്കാനുള്ള പണിയാണ് സിപിഎം പാലക്കാട്ട് ചെയ്തത്''

Update: 2024-11-23 08:23 GMT

എറണാകുളം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിന്റെ തെളിവാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ഇതിന് മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ഇരട്ടിയിലധികം വോട്ടുകളാണ് ലഭിച്ചത്. എന്നിട്ടും ഭരണവിരുദ്ധ വികാരമില്ല എന്നാണ് സിപിഎം വിശ്വസിക്കുന്നത്. അങ്ങനെ തന്നെ അവര്‍ വിശ്വസിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

'' കോൺഗ്രസിൽ നിന്ന് സീറ്റ് കിട്ടാത്തയാളെ അതും ബിജെപിയിൽ സീറ്റ് അന്വേഷിച്ചുപോയ ഒരാളെ സ്ഥാനാർഥിയാക്കി രണ്ടാം സ്ഥാനത്തിന് പോലും മത്സരിക്കാനുള്ള അവകാശമാണ്  സിപിഎം പാലക്കാട്ട് നഷ്ടപ്പെടുത്തിയത്. മൂന്നാം സ്ഥാനം ഉറപ്പിച്ചിട്ടും കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്തി ബിജെപിക്ക് വിജയമൊരുക്കാനുള്ള പണിയാണ് അവിടെ സിപിഎം ചെയ്തത്. അതിനൊക്കെയുള്ള മറുപടിയാണ് പാലക്കാട്ടെ ജയം''- വി.ഡി സതീശന്‍ പറഞ്ഞു. 

കേരളത്തിൽ ബിജെപിയെ പിടിച്ചുകെട്ടാൻ കഴിവുള്ളത് കോൺഗ്രസിനും ഐക്യജനാധിപത്യ മുന്നണിക്കും മാത്രമാണ് എന്ന വലിയ പ്രഖ്യാപനം കൂടി ഈ പാലക്കാടൻ തെരഞ്ഞെടുപ്പ് ഫലം നൽകുന്നുണ്ട്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണിത്. യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന് എല്ലാവരോടും നന്ദി പറയുന്നുവെന്നും സതീശന്‍ പറഞ്ഞു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News