കോട്ടയം വഴിയുള്ള അന്ത്യോദയ ഡിസംബർ 30 വരെ നീട്ടി
മുഴുവന്‍ കോച്ചുകളും ജനറലായതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ് അന്ത്യോദയ സര്‍വീസുകള്‍
Update: 2025-09-13 05:07 GMT
കോട്ടയം: കോട്ടയം വഴിയുള്ള അന്ത്യോദയ ട്രെയിന്‍ സര്‍വീസ് ഡിസംബർ 30 വരെ നീട്ടി. സെപ്റ്റംബറിൽ സർവീസ് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്.
മുഴുവന്‍ കോച്ചുകളും ജനറലായതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ് അന്ത്യോദയ സര്‍വീസുകള്‍. ഒക്ടോബർ അവസാനവാരത്തോടെ നോൺ മൺസൂൺ സമയം പ്രാബല്യത്തിൽ വരുന്നതോടെ മംഗലാപുരത്ത് നിന്ന് വൈകിട്ട് 03.15 ന് പുറപ്പെടുന്നതിന് പകരം വൈകുന്നേരം ആറ്മണിയിലേക്ക് സമയം മാറും.
മുൻകുട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെയും റിസർവേഷൻ കിട്ടാതെയും മലബാറിലേയ്‌ക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരമാകുന്ന ട്രെയിനാണ് അന്ത്യോദയ. ഇതിന് പുറമെ ഓഫീസ്, ആശുപത്രി ആവശ്യങ്ങൾക്ക് തിങ്കളാഴ്ച തലസ്ഥാന നഗരിയിലെത്തുന്നവർക്കും അന്ത്യോദയ സര്‍വീസ് ഏറെ ഉപകാരപ്പെടും.