ഹയർ സെക്കൻററി പരീക്ഷാ ഡ്യൂട്ടി നിയമനം; അട്ടിമറി നടന്നെന്ന ആരോപണവുമായി അധ്യാപക സംഘടനകൾ

പരീക്ഷാ സെക്രട്ടറിയുടെ ഉത്തരവ് അവഗണിച്ച് ഇൻവിജിലേറ്റർമാരെ മാറ്റി നിയമിച്ചെന്നാണ് പരാതി

Update: 2022-03-30 01:40 GMT
Editor : Lissy P | By : Web Desk

ഹയർ സെക്കന്ററി പരീക്ഷാ ഡ്യൂട്ടി നിയമനത്തിൽ അട്ടിമറി നടന്നെന്ന ആരോപണവുമായി അധ്യാപക സംഘടനകൾ. പരീക്ഷാ സെക്രട്ടറിയുടെ ഉത്തരവ് അവഗണിച്ച് ഇൻവിജിലേറ്റർമാരെ മാറ്റി നിയമിച്ചെന്നാണ് പരാതി. പരീക്ഷയെപ്പോലും രാഷ്ട്രീയ ആയുധമാക്കി അധ്യാപകരെ ദ്രോഹിക്കുകയാണെന്നും പ്രതിപക്ഷ അധ്യാപക സംഘടനകൾ കുറ്റപ്പെടുത്തി. ഹയർ സെക്കന്ററി പൊതു പരീക്ഷാ നടത്തിപ്പിനുള്ള ഇൻവിജിലേറ്റർമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞയാഴ്ചയാണ് ഇറക്കിയത്.

നിയമനങ്ങളിൽ റീജിയണൽ ഡയറക്ടർമാർ മാറ്റം വരുത്തരുത് എന്ന ഉത്തരവും ഇറക്കിയിരുന്നു. അധ്യാപകർക്ക് സൗകര്യപ്രദമായ 10 സ്‌കൂളുകൾ തെരഞ്ഞെടുക്കാൻ പരീക്ഷാസോഫ്റ്റ് വെയറിൽ സംവിധാനവുമൊരുക്കി. എന്നാൽ ഓപ്ഷൻ പരിഗണിക്കാതെയാണ് തീരുമാനമെന്ന് ദൂരെയുള്ള സ്‌കൂളുകളിൽ നിയമിക്കപ്പെട്ട അധ്യാപകർ ആരോപിക്കുന്നു. സീനിയോറിറ്റി അട്ടിമറിച്ച് നടത്തുന്ന ഇത്തരം നിയമനങ്ങൾ പക പോക്കലാണെന്ന് അധ്യാപകർ പറയുന്നു.

Advertising
Advertising

ഇത്തരം പോസ്റ്റിംഗുകൾ ഒഴിവാക്കാനാണ് പരീക്ഷാ സെക്രട്ടറി പ്രത്യേക ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് കാറ്റിൽ പറത്തിയാണ് നൂറു കണക്കിന് ഇൻവിജിലേറ്റർമാരെ മാറ്റി നിയമിച്ചതെന്നും അധ്യാപകർ ആരോപിക്കുന്നു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News