സ്കൂളുകളിൽ കായികധ്യാപകരുടെ നിയമനം; വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യമുയര്‍ത്തിയെന്ന് കായിക മന്ത്രി

പഞ്ചായത്തുതലത്തിൽ തദ്ദേശ വകുപ്പ് പരിശീലകരെ നിയമിക്കാന്‍ തീരുമാനിച്ചതായി വി. അബ്ദുറഹ്മാന്‍

Update: 2023-10-21 09:23 GMT

കോഴിക്കോട്: സ്കൂളുകളിൽ കായികാധ്യാപകരെ നിയമിക്കാനുള്ള ആവശ്യം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍. പഞ്ചായത്ത് തലത്തിൽ തദ്ദേശ വകുപ്പും പരിശീലകരെ നിയമിക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിൽ ആവശ്യത്തിന് കായികാധ്യാപകരില്ലെന്ന മീഡിയവൺ വാർത്തയോടാണ് മന്ത്രിയുടെ പ്രതികരണം.



എല്ലാ വിദ്യാർഥികള്‍ക്കും കായിക പരിശീലനം നൽകാൻ കഴിയുന്ന രീതിയിൽ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 250 ആളുകളെ കായിക വകുപ്പിൽ നിയമിക്കും. 44 ശതമാനം സ്കൂളുകളിൽ കായിക അധ്യാപകരുടെ ഒഴിവുണ്ട്. ഇതിൽ തന്നെ 88 ശതമാനം യു.പി സ്കൂളിലാണ് കായികധ്യാപകരില്ലാത്തത്.

Advertising
Advertising


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News