ആറളം കാട്ടാന ആക്രമണം: കലക്ടറും എസ്പിയും നടത്തിയ ചർച്ച പരാജയം; പ്രതിഷേധം തുടരുന്നു

വനം മന്ത്രി എ.കെ ശശീന്ദ്രൻ സ്ഥലെത്തുമെന്ന് കലക്ടർ അറിയിച്ചു

Update: 2025-02-24 11:53 GMT

കണ്ണൂർ: കണ്ണൂർ ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതിഷേധക്കാരുമായി കലക്ടറും എസ്പിയും നടത്തിയ ചർച്ച പരാജയപെട്ടു. വനം മന്ത്രി എ.കെ ശശീന്ദ്രൻ സ്ഥലെത്തുമെന്ന് കലക്ടർ അറിയിച്ചു.

ഇന്നലെയാണ് കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ വെള്ളി (70), ലീല (68) ദമ്പതികൾ കൊല്ലപ്പെട്ടത്. ആറളം ഫാമില്‍ കശുവണ്ടി പെറുക്കാൻ പോയതായിരുന്നു ഇരുവരും. രാവിലെ കാണാതായതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മരിച്ച വെള്ളിയുടെയും ലീലയുടെയും മൃതദേഹവുമായി എത്തിയ ആംബുലൻസ് നാട്ടുകാർ തടഞ്ഞുവെച്ചിരുന്നു. സംഭവ സ്ഥലത്തെത്തിയ സിപിഎം നേതാക്കളെയും നാട്ടുകാർ തടഞ്ഞിരുന്നു.

Advertising
Advertising

വന്യജീവി ആക്രമത്തിന് പരിഹാരം കാണാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. ആക്രമണങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പരിഹാരം കാണാമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Full View


Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News