ആറന്‍മുള വള്ളസദ്യ ഇന്ന്
11 മണിക്ക് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു വള്ളസദ്യ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും
Update: 2021-08-30 02:36 GMT
അഷ്ടമിരോഹിണിയോടനുബന്ധിച്ച് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ഇന്ന് വള്ളസദ്യ നടക്കും. 11 മണിക്ക് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു വള്ളസദ്യ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോഴഞ്ചേരി, മാരാമൺ, കീഴ്വൻമഴി പള്ളിയോടങ്ങൾ മാത്രമാണ് വള്ളസദ്യയിൽ പങ്കെടുക്കുക.
ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങൾക്ക് ആചാരപരമായ സ്വീകരണം നൽകും. മൂന്ന് പള്ളിയോടങ്ങൾക്കും വിശിഷ്ടാതിഥികൾക്കുമായി 4 ഓഡിറ്റോറിയങ്ങളിലാണ് വള്ളസദ്യ നൽകുക. ചടങ്ങുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല.