'ഗസ്സയിലെ കുഞ്ഞുങ്ങളുടെ ചോരയിൽ ചവിട്ടി നിൽക്കുന്ന രാജ്യത്ത് നിന്ന് വരുന്നത് ഫുട്ബോളിലെ ഏത് മിശിഹാ ആയാലും എനിക്കതിൽ സന്തോഷമല്ല രോഷമാണ് ഉണ്ടാവുക'; മുഹമ്മദലി കിനാലൂർ

ഇന്ത്യയുൾപ്പെടെ 142 രാജ്യങ്ങൾ സ്വതന്ത്ര ഫലസ്തീന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ ഇസ്രായേലിനും അമേരിക്കക്കുമൊപ്പം ചേർന്ന് അർജന്റീനയുൾപ്പെടെ 10 രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു

Update: 2025-09-14 06:03 GMT

കോഴിക്കോട്: ഇസ്രായേൽ ഫലസ്തീൻ ദ്വിരാഷ്ട്ര പരിയാഹാരത്തിന് വേണ്ടിയുള്ള 'ന്യൂയോർക്ക് പ്രഖ്യാപന പ്രമേയം' ഐക്യരാഷ്ട്രസഭയിൽ പാസായിരുന്നു. ഇന്ത്യയുൾപ്പെടെ 142 രാഷ്ട്രങ്ങളാണ് സ്വതന്ത്ര ഫലസ്തീന് അനുകൂലമായി വോട്ട് ചെയ്തത്. 12 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നപ്പോൾ 10 രാജ്യങ്ങൾ പ്രമേയത്തിന് എതിർത്ത് വോട്ട് ചെയ്തു. എതിർത്ത് വോട്ട് ചെയ്തതിൽ ലാറ്റിൻ അമേരിക്കൻ രാജ്യം അർജന്റീന ഇപ്പോൾ വ്യാപകമായി വിമർശനം ഏറ്റുവാങ്ങുകയാണ്.

ലോകവ്യാപകമായി വലിയ ആരാധന പിന്തുണയുള്ള ഫുട്ബോൾ ടീമാണ് അർജന്റീന. മാത്രമല്ല ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയോടുള്ള ആരാധനയും അർജന്റീന ടീമിന് കേരളത്തിലടക്കം വലിയ ആരാധക വൃന്ദത്തെ നേടികൊടുത്തിട്ടുണ്ട്. ഫുട്ബോൾ പ്രേമികളുടെ ഇഷ്ടരാജ്യമായ അർജന്റീന ഫലസ്തീന് എതിരെ വോട്ട് ചെയ്തതിൽ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കാന്തപുരം വിഭാഗം മുൻ നേതാവും സാമൂഹിക പ്രവർത്തകനുമായ മുഹമ്മദലി കിനാലൂർ.

Advertising
Advertising

'ഗസ്സയിലെ കുഞ്ഞുങ്ങളുടെ ചോരയിൽ ചവിട്ടി നിൽക്കുന്ന രാജ്യത്ത് നിന്ന് വരുന്നത് ഫുട്ബോളിലെ ഏത് മിശിഹാ ആയാലും എനിക്കതിൽ സന്തോഷമല്ല രോഷമാണ് ഉണ്ടാവുക' എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുഹമ്മദലി കിനാലൂർ പറയുന്നത്. ഇതേ അർജന്റീനക്ക് വേണ്ടി എത്ര ബാനറുകളാണ്/ബോർഡുകളാണ് ലോകകപ്പ് കാലത്ത് കേരളത്തിന്റെ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടതെന്നും മുഹമ്മദലി കിനാലൂർ ചൂണ്ടികാണിച്ചു. മാത്രമല്ല ഇപ്പോഴും മെസ്സിയുടെ വരവിനായി കാത്തിരിപ്പല്ലേ മലയാളികളെന്നു അദ്ദേഹം ചോദിച്ചു.

മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'ഐക്യരാഷ്ട്ര സഭയിൽ സ്വതന്ത്ര ഫ-ല-സ്തീ-നെ എതിർത്ത് വോട്ട് ചെയ്തത് പത്ത് രാജ്യങ്ങളാണ്. അ-മേ-രി-ക്കയും ഇ-സ്ര-യേ-ലും അതിലുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ശേഷിക്കുന്ന എട്ട് രാജ്യങ്ങളിലൊന്ന് അർജന്റീനയാണ്. ഫുട്ബോൾ പ്രേമികളുടെ ഇഷ്ടരാജ്യം. ഫ-ല-സ്തീ-നികളെ കൊന്നൊടുക്കുന്ന ഇ-സ്ര-യേ-ലിനു പിന്തുണ നൽകുന്ന ആ രാജ്യത്തിന്റെ ഫുട്ബോൾ ടീമിന് വേണ്ടി എത്ര ബാനറുകളാണ്/ബോർഡുകളാണ് ലോകകപ്പ് കാലത്ത് കേരളത്തിന്റെ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴും മെസ്സിയുടെ വരവിനായി കാത്തിരിപ്പല്ലേ മലയാളികൾ (അക്കൂട്ടത്തിൽ ഞാനില്ല).

ഗ-സ്സയിലെ കുഞ്ഞുങ്ങളുടെ ചോരയിൽ ചവിട്ടി നിൽക്കുന്ന രാജ്യത്ത് നിന്ന് വരുന്നത് ഫുട്ബോളിലെ ഏത് മിശിഹാ ആയാലും എനിക്കതിൽ സന്തോഷമല്ല രോഷമാണ് ഉണ്ടാവുക. യു എന്നിൽ സ്വതന്ത്ര ഫ-ല-സ്തീ-ൻ രാഷ്ട്രത്തിനു അനുകൂലമായാണ് നമ്മുടെ രാജ്യം വോട്ട് ചെയ്തത്. ഫ-ല-സ്തീ-നികളെ രാജ്യമില്ലാത്തവരാക്കി മാറ്റാനുള്ള ഇ-സ്ര-യേ-ൽ, യു-എസ് തന്ത്രത്തിനൊപ്പം നിൽക്കാൻ തയ്യാറല്ലെന്ന് ഇന്ത്യ നിലപാട് എടുത്തു. പക്ഷേ ഫുട്ബോൾ പ്രേമികളുടെ രാജ്യം സ-യ-ണി-സ്റ്റ് രാഷ്ട്രത്തിനൊപ്പമാണ് നിലകൊണ്ടത്.'

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News