തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിൽ

പരാതി ഒഴിവാക്കാൻ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടിരുന്നത്

Update: 2025-03-19 05:17 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം:തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിൽ.പരാതി ഒഴിവാക്കാനെന്ന പേരിൽ പ്രധാന അധ്യാപകനിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഘമാണ് അറസ്റ്റിലായത്.പിറവം സെൻറ് ജോസഫ്സ് ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ബിജു തങ്കപ്പൻ, ആറ്റിങ്ങൽ സ്വദേശി രാകേഷ് , പിറവം സ്വദേശികളായ അലേഷ് , പ്രസാദ് എന്നിവരാണ് പിടിയിലായത്.

പരാതി ഒഴിവാക്കാൻ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടിരുന്നത്.വെഞ്ഞാറമൂട്ടിലെ ഇന്ത്യൻ കോഫി ഹൗസിൽ വെച്ച് കൈക്കൂലി കൈമാറുന്നതിനിടെ വിജിലൻസാണ് പിടിച്ചത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News