എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിലമ്പൂരിൽ ആശമാരുടെ പ്രചാരണം

ചന്തക്കുന്നിൽ കടകളിൽ കയറിയിറങ്ങിയാണ് പ്രചാരണം നടത്തിയത്

Update: 2025-06-12 07:42 GMT
Editor : Lissy P | By : Web Desk

 നിലമ്പൂര്‍: നിലമ്പൂരിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജിന് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ആശാവർക്കർമാരുടെ പ്രചാരണം.വോട്ടർമാരെ നേരിട്ട് കണ്ടാണ് സർക്കാർ പ്രതിനിധിയെ പരാജയപ്പെടുത്തണമെന്ന് ആശാവർക്കർമാർ ആവശ്യപ്പെടുന്നത്. സർക്കാർ ആശാവർക്കർമാരോട് സ്വീകരിച്ച തെറ്റായ സമീപനങ്ങൾ ജനങ്ങൾക്ക് മുമ്പിൽ പറഞ്ഞാണ് പ്രചാരണം നടത്തുന്നത് .

വ്യാഴാഴ്ച രാവിലെ ചന്തക്കുന്നിൽനിന്നാണ് പ്രചരണം ആരംഭിച്ചത്. കടകൾ കയറിയിറങ്ങിയും വീടുകൾ കയറിയിറങ്ങിയും പ്രചാരണം നടത്തി. പ്രചാരണത്തിന്റെ ഭാഗമായി പ്രതിഷേധ പ്രകടനവും നടത്തി. വരുംദിവസങ്ങളിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തുമെന്ന് ആശാവർക്കർമാർ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News