അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

അക്കൗണ്ട് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ ഏതോ സിനിമയുമായി ബന്ധപ്പെട്ട വീഡിയോയും ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്

Update: 2021-08-14 01:46 GMT
Editor : Jaisy Thomas | By : Web Desk

പ്രവാസി വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ചെയ്യപ്പെട്ടു. അക്കൗണ്ട് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ ഏതോ സിനിമയുമായി ബന്ധപ്പെട്ട വീഡിയോയും ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് മെസേജ് വഴി ഹാക്കര്‍മാര്‍ പണവും ആവശ്യപ്പെടുന്നുണ്ട്. 

അഷ്റഫ് താമരശ്ശേരിയുടെ വാക്കുകള്‍

ഇന്ന് ഉച്ചക്ക് 12-1 മണിയോടെയാണ് എന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. മൂന്നു മണിക്ക് ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോഴാണ് വിവരം ഞാനറിയുന്നത്. എന്‍റെ ഫേസ്ബുക്ക് പേജില്‍ നിന്നും 50,000 രൂപ ആവശ്യപ്പെട്ട് മെസേജ് വന്നതായും അദ്ദേഹം പറഞ്ഞു. പൈസ കൊടുക്കട്ടെ എന്നു ചോദിച്ചപ്പോള്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. പരിശോധിച്ചപ്പോള്‍ അഡ്മിന്‍മാരെയൊക്കെ ഒഴിവാക്കി ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായി. പിന്നീട് ഒരു മൂന്നര ആയപ്പോള്‍ വേറൊരാള്‍ വിളിച്ചു. ഹോസ്പിറ്റല്‍ ആവശ്യത്തിന് 15,000 രൂപ എന്‍റെ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ കാശ് ആവശ്യപ്പെട്ടില്ലെന്നും സംഭവം ഇതാണെന്നും ഞാന്‍ പറഞ്ഞു. ഇപ്പോള്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. പൈസ ആരുടെ അടുത്തു നിന്നും കിട്ടാതെ വന്നപ്പോഴാണ് എന്‍റെ പേജില്‍ ഏതോ വീഡിയോ അവര്‍ പോസ്റ്റ് ചെയ്തത്.

Advertising
Advertising

ആര് പൈസ ആവശ്യപ്പെട്ടാലും കൊടുക്കരുതെന്നാണ് എന്നെ സ്നേഹിക്കുന്ന ആളുകളോട് എനിക്ക് പറയാനുള്ളത്. എന്‍റെ അക്കൗണ്ട് ക്ലിയര്‍ ആകുന്നതു വരെ ദിര്‍ഹംസ് അയക്കരുത്. പാവപ്പെട്ട പ്രവാസികള്‍ എന്നെ വിചാരിച്ചു കൊടുക്കും. അതുകൊണ്ട് ഈ വിവരം മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലേക്കും എത്തിക്കണം. 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News