ആലുവയിൽ ഗർഭിണിയെ മർദിച്ച കേസ്: പൊലീസിനെ കുറ്റപ്പെടുത്തി വനിതാകമ്മിഷൻ

കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിയെയും പിതാവിനെയും യുവതിയുടെ ഭര്‍ത്താവ് ജൗഹറും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചത്

Update: 2021-07-04 07:59 GMT
Editor : ijas

ആലുവയിൽ ഗർഭിണിയെ മർദിച്ച കേസിൽ പൊലീസിനെ കുറ്റപ്പെടുത്തി വനിതാകമ്മിഷൻ. കേസില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്ന് വനിതാ കമ്മീഷൻ ആരോപിച്ചു. മര്‍ദനത്തിനിരയായി ചികിത്സയിലുള്ള യുവതിയെ കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചു. വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജിയുടെ നേതൃത്വത്തിലാണ് മര്‍ദനത്തിനിരയായ യുവതിയെ സന്ദര്‍ശിച്ചത്. സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിക്ക് നേരെ നടന്നത് ക്രൂരപീഡനം ആണെന്ന് കമ്മീഷന്‍ അംഗങ്ങള്‍ പ്രതികരിച്ചു. സംഭവത്തില്‍ പൊലീസ് ഗൗരവമായ വകുപ്പുകള്‍ ഇനിയും ചുമത്തിയിട്ടില്ല. സംഭവത്തില്‍ പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും കമ്മീഷന്‍ പറഞ്ഞു

കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ പൊലീസിന് ഗുരുതമായ വീഴ്ച ഉണ്ടായെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിയെയും പിതാവിനെയും യുവതിയുടെ ഭര്‍ത്താവ് ജൗഹറും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചത്. ഇന്നലെ ജൗഹറിനെ പൊലീസ് പിടികൂടി.

Tags:    

Editor - ijas

contributor

Similar News