തൃശൂരിൽ 18 കാരന് പൊലീസ് സ്റ്റേഷനിൽ മർദനമേറ്റതായി പരാതി

മലപ്പുറം സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്

Update: 2026-01-11 17:12 GMT

തൃശൂർ: തൃശൂർ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ 18 കാരന് മർദനമേറ്റതായി പരാതി. മലപ്പുറം പാലപെട്ടി സ്വദേശി അനസിനെ പരിക്കുകളോടെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എടക്കഴിയൂർ നേർച്ച കാണാൻ എത്തിയ തന്നെ പൊലീസ് മർദിച്ചെന്നാണ് അനസിൻ്റ പരാതി. ഇരുവിഭാഗം ആളുകൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ലാത്തിവീശിയതോടെ ആളുകൾ ചിതറി ഓടി. കയ്യിൽ കിട്ടിയ തന്നെയും മറ്റൊരാളേയും പൊലീസ് ചാവക്കാട് സ്റ്റേഷനിലെക്ക് കൊണ്ടു പോയി. അവിടെവച്ച് മർദിച്ചെന്നാണ് അനസിൻ്റെ പരാതി.

കൈക്കും കാലിനും കഴുത്തിനും അടിച്ചു. മർദന വിവരം പുറത്ത് പറയരുതെന്ന് പൊലീസ് ഭീഷണി പെടുത്തിയെന്നും അനസ്. എന്നാൽ അനസിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിട്ടേയില്ലന്നാണ് ചാവക്കാട് പൊലീസിൻ്റ വിശദീകരണം

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News