നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സെക്യൂരിറ്റിയെ കസ്റ്റംസ് പ്രവന്‍റീവ് ഇൻസ്പെക്ടർ മർദ്ദിച്ചതായി പരാതി

ഗെയ്റ്റ് വേ സെക്യൂരിറ്റി ഗ്രൂപ്പിലെ ജീവനക്കാരനായ മുഹമ്മദ് തൊയ്ബിനാണ് മർദ്ദനമേറ്റത്

Update: 2023-10-26 01:42 GMT

മര്‍ദനമേറ്റ തൊയ്‍ബ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വകാര്യ സുരക്ഷ കമ്പനി ജീവനക്കാരനെ കസ്റ്റംസ് പ്രവന്‍റീവ് ഇൻസ്പെക്ടർ മർദ്ദിച്ചതായി പരാതി. ഗെയ്റ്റ് വേ സെക്യൂരിറ്റി ഗ്രൂപ്പിലെ ജീവനക്കാരനായ മുഹമ്മദ് തൊയ്ബിനാണ് മർദ്ദനമേറ്റത്.

തിങ്കളാഴ്ച രാത്രി സിയാലിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ചായിരുന്നു സംഭവം.ബൈക്ക് പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത സ്ഥലത്ത് കസ്റ്റംസ് പ്രവന്‍റീവ് ഇൻസ്പെക്ടറായ റമീസ് ബൈക്ക് പാർക്ക് ചെയ്യുകയും ഇത് ചോദ്യം ചെയ്ത സുരക്ഷാ ജീവനക്കാരനായ ത്വയ്ബിനെ മർദ്ദിക്കുകയുമായിരുന്നു.പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ചും പിന്നീട് സുഹൃത്തുകളോടൊപ്പം കാറിൽ വെച്ചും മർദ്ദിച്ചെന്ന് ത്വയിബിന്റെ പരാതിയിൽ പറയുന്നു.

എയർപോർട്ടിൽ ജോലി ചെയ്യുന്ന തൊഴിലാളിയെ മർദ്ദിച്ച കസ്റ്റംസ് ഉദ് ദ്യോഗസ്ഥനെതിരെ ശക്തമായ നിയമ നടപടി വേണമെന്ന ആവശ്യമായി തൊഴിലാളി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ത്വയ്ബ് നൽകിയ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News