നവകേരള സദസിൽ പരാതി നൽകാനെത്തിയ യൂട്യൂബർക്ക് നേരെ വീണ്ടും ആക്രമണമെന്ന് പരാതി

അരീക്കോട് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ വച്ചാണ് സംഭവം

Update: 2023-12-01 02:09 GMT

മര്‍ദനമേറ്റ നിസാര്‍

മലപ്പുറം: നവകേരള സദസിൽ പരാതി നൽകാൻ എത്തിയ യൂട്യൂബർക്ക് നേരെ വീണ്ടും ആക്രമണം നടത്തിയതായി പരാതി . യുട്യൂബറായ മലപ്പുറം കുഴിമണ്ണ സ്വദേശി നിസാറിനാണ് വീണ്ടും മർദ്ദനമേറ്റത്. അരീക്കോട് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ വച്ചാണ് സംഭവം.

നവകേരള സദസ്സ് അരീക്കോട് നടക്കുമ്പോഴാണ് കെട്ടിട പെര്‍മിറ്റുമായി ബന്ധപ്പെട്ട പരാതി നല്‍കാന്‍ നിസാര്‍ എത്തിയത്. യുട്യൂബറായതുകൊണ്ട് കുറച്ചാളുകള്‍ സെല്‍ഫി എടുക്കാനെത്തി. ഈ സമയത്താണ് ഇതൊന്നും നടക്കില്ലെന്ന് പറഞ്ഞ് യുട്യൂബറെ കയ്യേറ്റം ചെയ്യുകയും അവിടെ നിന്നും പുറത്താക്കുന്ന സാഹചര്യമുണ്ടായത്. ഈ സമയത്ത് മീഡിയവണ്‍ സംഘത്തിനു നേരെയും കയ്യേറ്റ ശ്രമമുണ്ടായി. നിസാറിന് കയ്യിലുണ്ടായിരുന്ന വില കൂടിയ ഫോണും മൈക്കും അക്രമികള്‍ കൈവശപ്പെടുത്തി. ഈ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചക്കായി വൈകിട്ട് അരീക്കോട് പൊലീസ് സ്റ്റേഷനിലേക്ക് നിസാറിനെ വിളിച്ചുവരുത്തുകയും ചെയ്തു. കയ്യേറ്റം ചെയ്തവരും പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നു.

Advertising
Advertising

ഇവിടെ വച്ച് കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ തന്നെ മര്‍‌‌ദിക്കുകയായിരുന്നുവെന്നാണ് നിസാറിന്‍റെ ആരോപണം. മുഖത്തും വയറ്റിലും നെഞ്ചിലുമെല്ലാം മര്‍ദിച്ചു. പൊലീസുകാര്‍ വന്നാണ് പിടിച്ചുമാറ്റിയത്. ഇപ്പോള്‍ അരീക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് നിസാര്‍. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തതായി അരീക്കോട് സിഐ അറിയിച്ചു.  


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News