സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ വീടിനു നേരെ ആക്രമണം

വിളപ്പിൽ ഏരിയ കമ്മിറ്റി അംഗം അസീസിന്റെ വീടിനു നേരെയാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്

Update: 2023-07-04 09:49 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ ആക്രമണം. വിളപ്പിൽ ഏരിയ കമ്മിറ്റി അംഗം അസീസിന്റെ വീടിനു നേരെയാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. വാളും, കോടാലിയുമടക്കമുള്ള ആയുധങ്ങളുമായി എത്തിയ സംഘം വീടിന്റെ വാതിൽ വെട്ടിപ്പൊളിച്ചു. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമിസംഘം അടിച്ച് തകർത്തു.

കൂടാതെ വീടിന് മുൻവശത്തെ ജനൽച്ചില്ലുകൾ, ചെടിച്ചട്ടികൾ എന്നിവയും അടിച്ചുതകർത്തു. വാതിൽ വെട്ടിപ്പൊളിച്ച് അകത്തുകയറിയ അക്രമിസംഘം അസീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അസീസിന്റെ ഭാര്യ ഷംസാദ് ബഹളം വെച്ച് പുറത്തേക്ക് ഓടിയതോടെയാണ് അക്രമിസംഘം വീടിനുള്ളിൽ നിന്നും പുറത്തേക്ക് പാകാൻ തയ്യാറായത്. ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് സംഭവം. വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു

Advertising
Advertising





Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News