വൈദ്യുതി ഇല്ലാത്തതിനാല്‍ ലൈന്‍ ഓണ്‍ചെയ്യാന്‍ പറഞ്ഞു: കായംകുളത്ത് പൊലീസുകാര്‍ക്ക് നേരെ ആക്രമണം

കായംകുളം ദേവികുളങ്ങര ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ചയ്ക്കിടെയാണ് സംഭവം

Update: 2024-04-10 01:54 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ആലപ്പുഴ: കായംകുളം പോലീസ് സ്റ്റേഷനിലെ രണ്ട് സിപിഒ മാര്‍ക്ക് നേരെ ആക്രമണം. പ്രവീണ്‍ ,സബീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കായംകുളം ദേവികുളങ്ങര ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ചയ്ക്കിടെയാണ് സംഭവം. കെട്ടുകാഴ്ച കടന്നു പോകാന്‍ 11കെ.വി ലൈന്‍ ഓഫ് ചെയ്തതിനു പിന്നാലെ ഏറെ നേരം പ്രദേശത്ത് വൈദ്യുതി തടസ്സപ്പെട്ടിരുന്നു. ഇതോടെ ലൈന്‍ ഓണ്‍ ചെയ്യാന്‍ പൊലീസ് പറഞ്ഞതാണ് തര്‍ക്കത്തിനിടയാക്കിയത്. പരിക്കേറ്റ പൊലീസുകാരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Full View

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News