വെൽഫെയർ പാർട്ടി സ്ഥാനാർഥിക്ക് നേരെ ആക്രമണം
കവിയൂർ വാർഡ് സ്ഥാനാർഥി ജാഫർ സാദിഖിന് നേരെയാണ് ആക്രമണം ഉണ്ടായത്
Update: 2025-12-11 17:27 GMT
കണ്ണൂർ: കണ്ണൂർ ചൊക്ലി പഞ്ചായത്തിലെ വെൽഫെയർ പാർട്ടി സ്ഥാനാർഥിക്ക് നേരെ ആക്രമണം. കവിയൂർ വാർഡ് സ്ഥാനാർഥി ജാഫർ സാദിഖിന് നേരെയാണ് ആക്രമണം ഉണ്ടായത്. കവിയൂർ വച്ചാണ് സംഭവം. സിപിഎം പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം. കവിയൂർ പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. കാലിന് പരിക്കേറ്റ ജാഫർ സാദിഖിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കള്ളവോട്ട് തടഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് വെൽഫെയർപാർട്ടി ആരോപിച്ചു.