നെടുമ്പാശ്ശേരിയിൽ സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; നാലുപേർ പിടിയിൽ

ദുബൈയില്‍ നിന്നാണ് കോട്ടയം സ്വദേശിനി സ്വര്‍ണം കൊണ്ടുവന്നത്

Update: 2023-09-28 10:03 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: നെടുമ്പാശ്ശേരിയിൽ സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം.  സംഭവത്തില്‍ നാലംഗ സംഘത്തെ പൊലീസിന്റെ പ്രത്യേക സ്‌ക്വാഡ് പിടികൂടി. കോട്ടയം സ്വദേശിയായ രജനി എന്ന യുവതിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

വ്യാഴാഴ്ച മൂന്നുമണിയോടെയാണ് സംഭവം. ദുബൈയിൽ നിന്ന് സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് നാലംഗ സംഘം പിടിയിലായത്. പിടിയിലായവരിൽ മൂന്ന് പേർ തൃശ്ശൂർ സ്വദേശികളും  ഒരാൾ പാലക്കാട് സ്വദേശിയുമാണ്. സ്വർണം കൈപ്പറ്റാൻ എത്തിയ ആളും പിടിയിലായതാണ് സൂചന. ഇവരെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം.t

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News