'വിഷം നല്‍കി കൊല്ലാന്‍ ശ്രമം, പിന്നില്‍ ആരാണെന്ന് വെളിപ്പെടുത്തും': സരിത നായര്‍

ആരാണ് ചെയ്തതെന്ന് അതിജീവനത്തിന് ശേഷം വെളിപ്പെടുത്തുമെന്ന് സരിത

Update: 2021-12-17 11:50 GMT
Editor : ijas

തന്നെ വിഷം നല്‍കി ഇല്ലാതാക്കാന്‍ ശ്രമിച്ചതായി സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍. വിഷം ശരീരത്തെ ബാധിച്ചത് മൂലം ചികില്‍സയിലാണെന്നും സരിത എസ് നായർ മാധ്യമങ്ങളെ അറിയിച്ചു.

നാഡി ഞരമ്പുകളെ ഉള്‍പ്പെടെ വിഷം ബാധിച്ചു. വെല്ലൂരും തിരുവനന്തപുരത്തും ചികിത്സയിലാണ്. കീമോ തെറാപ്പി ഉള്‍പ്പെടെ തുടരുകയാണ്. പുറത്ത് നിന്നുളള ശ്രമത്തിലാണ് വിഷം ബാധിച്ചത്. ആരാണ് ചെയ്തതെന്ന് അതിജീവനത്തിന് ശേഷം വെളിപ്പെടുത്തുമെന്നും സരിത വ്യക്തമാക്കി. 2015ലെ വാഹന ആക്രമണ കേസുമായി ബന്ധപ്പെട്ട് കൊട്ടാരക്കര കോടതിയില്‍ എത്തിയപ്പോഴാണ് സരിത നായരുടെ പ്രതികരണം.

Advertising
Advertising

2015 ജൂലൈ 18നു രാത്രി പതിനൊന്നോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എംസി റോഡിൽ കരിക്കകത്തിനു സമീപം സരിതയുടെ കാർ പാർക്ക് ചെയ്തിരുന്നു. സരിതയ്ക്കൊപ്പം ഡ്രൈവർ ബിനുകുമാർ, വിദ്യാധരൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രദേശവാസികളായ ആറംഗസംഘം എത്തി കാർ ആക്രമിക്കാൻ ശ്രമിച്ചതായാണ് ആദ്യ കേസ്. കാറിന്റെ ഗ്ലാസ് തകർക്കുകയും സരിതയോട് അപമര്യാദയായി സംസാരിക്കുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തതായാണു പരാതി. മനു പി.മോഹൻ, ദീപുരാജ്, അജിത്കുമാർ, പ്രദീപ്, അനീഷ് മാത്യു, അബീഷ് മാത്യു എന്നിവരാണു കേസിലെ പ്രതികൾ.

സംഘര്‍ഷത്തിനിടെ കാർ തട്ടി സംഘത്തിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കുപറ്റിയതിൽ സരിതയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും പേരിലും കേസെടുത്തിരുന്നു. ഇരു കേസുകളും കോടതിക്കുപുറത്ത് ഒത്തുതീർപ്പിലെത്തിയിരുന്നു. പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ഇരുകൂട്ടരും കോടതിയിൽ മൊഴിനൽകി. വിധിപറയാനായി കേസ് 29-ലേക്കു മാറ്റി. ഇരു കേസുകളിലും പ്രോസിക്യൂഷനുവേണ്ടി എ.പി.പി. റോയി ടൈറ്റസ് ഹാജരായി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News