കോഴിക്കോട് വയോധികയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് കസ്റ്റഡിയിൽ

വിറക് ആവശ്യപ്പെട്ടാണ് ഇയാൾ വയോധികയുടെ വീട്ടിൽ എത്തിയത്

Update: 2022-11-18 14:56 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. കോടഞ്ചേരി സ്വദേശി രാജേഷാണ് കസ്റ്റഡിയിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. 

പ്രദേശത്ത് ഹോട്ടൽ നടത്തുകയായിരുന്ന രജീഷ് ഒറ്റക്ക് താമസിക്കുകയായിരുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വിറക് ആവശ്യപ്പെട്ടാണ് ഇയാൾ വയോധികയുടെ വീട്ടിൽ എത്തിയത്. വൃദ്ധയുടെ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട രജീഷ് പിന്നീട് ഒളിവിൽ പോവുകയായിരുന്നു. 

അഞ്ച് ദിവസം കഴിഞ്ഞിട്ടും ഇയാളെ പിടികൂടാത്തതിൽ പോലീസിനെതിരെ കനത്ത ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ പോലീസ് കസ്റ്റഡിയിലായത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News