ഏഴ് വയസുകാരന് മര്‍ദനമേറ്റ സംഭവം; കുഞ്ഞിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി അച്ഛന്‍

കഴിഞ്ഞ ദിവസമാണ് ആറ്റുകാല്‍ സ്വദേശിയായ ഏഴ് വയസുകാരന്‍ രണ്ടാനച്ഛന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്

Update: 2024-04-19 10:28 GMT
Editor : ദിവ്യ വി | By : Web Desk

കൊച്ചി: ആറ്റിങ്ങലില്‍ ഏഴ് വയസുകാരന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി അച്ഛന്‍. ആവശ്യം ഉന്നയിച്ചുകൊണ്ട് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ അച്ഛന്‍ പരാതി നല്‍കി. കുഞ്ഞിനെ ഇന്നലെ രാത്രി തന്നെ തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആറ്റുകാല്‍ സ്വദേശിയായ ഏഴ് വയസുകാരന്‍ രണ്ടാനച്ഛന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ജുവനയില്‍ ജസ്റ്റിസ് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കുട്ടിയെ ഉപദ്രവിക്കുമ്പോള്‍ അമ്മ തടഞ്ഞില്ല എന്ന ആരോപണത്തെ തുടര്‍ന്ന് കുട്ടിയുടെ അമ്മയെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അമ്മയുടെ പങ്ക് അന്വേഷിച്ചു വരികയാണെന്നും ഇതില്‍ വ്യക്തത വന്നശേഷമാകും ഇവര്‍ക്കെതിരെയുള്ള നടപടിയെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News